നീയായി നീ മാത്രമേ ഒള്ളു……

പ്രതീക്ഷിച്ചിരുന്നു

മനസിന്റെ യവനികക്കുള്ളില്‍
മറഞ്ഞിരുന്ന നിന്‍ മുഖം തെളിഞ്ഞു വരുമെന്ന്
നിന്‍ മിഴിയിലെ ആര്‍ദ്രതയും
പുഞ്ചിരിയിലെ സൌമ്യതയും
ഇനി ഏത് ജന്മത്തില്‍ ഉണ്ടാകും എന്ന് അറിയില്ല
പ്രതീക്ഷിച്ചത് പോലെ 
നീ വന്നത് അറിഞ്ഞില്ല
പോയതും…..
പറഞ്ഞു തീര്‍ത്ത വിശേഷങ്ങള്‍
പറഞ്ഞു തീരാതവയും
പറയാന്‍ മടിച്ചതും
മനസിന്റെ ഏതോ കോണില്‍
കരടായി കിടപ്പുണ്ട്
ഏകാന്ത നിമിഷങ്ങളില്‍
തഴുകുന്ന നിന്‍ ഓര്‍മകള്‍ക്ക് 
ഇളം തെന്നലിന്റെ സുതാര്യത ഉണ്ട്
ഓര്‍മകള്‍ക്ക് മരണം ഉണ്ടെന്നറിയാം
പക്ഷെ മരിക്കില്ല ഞാന്‍ ഒരിക്കലും
കാരണം!!!
എന്നിലെ പ്രണയത്തിനു മരണം ഇല്ല
ഡിസംബറിലെ തണുപ്പ് എനിക്ക് ഇഷ്ട്ടമാണ്
മഞ്ഞനിജ്ഞ രാപ്പകലുകള്‍ 
എന്റെ കവിതകളെ ഗര്‍ഭം ധരിക്കാറുണ്ട്
ഓരോ ജന്മവും ഓരോ പ്രതീക്ഷയാണ്
ആര്‍ക്കോ വേണ്ടിയവ കാത്തിരിക്കുന്നു
രാത്രിയിലെ നിശബ്ദതയിലും
കോടമഞ്ഞിന്റെ താഴ്വരയിലെ പ്രഭാതത്തിലും
വെളുത്ത നിലാവുള്ള രാത്രിയിലും
അവന്‍ എന്നില്‍ ഒരു കവിതയായി പെയ്തിറങ്ങും
പതറുമ്പോള്‍ കൂടെ ഇരുന്നു കൈ പിടിക്കാന്‍
മനസ്സില്‍ വെളിച്ചം പകരാന്‍
കൂരിരുട്ടത്തും ചുട്ട വെയിലിലും
കൂടെയുണ്ടാവുമെന്ന തോന്നല്‍ !!!!
ഒരാത്മബന്ധത്തിന്റെ കഥ മെനയാന്‍
ഈ മഷി തുള്ളികള്‍ മതിയവില്ലെന്നറിയാം
അറിയാന്‍ കഴിയാത്ത പലതും
മനസ്സില്‍ ശൂന്യത സൃഷ്ട്ടിക്കുമ്പോള്‍
ഒന്നെനിക്കറിയാം
നീയായി നീ മാത്രമേ ഒള്ളു……