Untitled

എഴുതാനൊന്നും ഇല്ലത്രെ.. !!
ഇളകി പറന്നുയരുന്ന വെള്ള കടലാസുകളിൽ ആത്മാവിൽ മുട്ടി വിളിച്ച ചില ഓർമ്മകൾ കുത്തികുറിക്കണമെന്നുണ്ട് .ഓരോന്നും ഓരോ ഓർമ്മകളാണ് .. കരയാനും ചിരിക്കാനുമുള്ള ഓർമ്മകൾ. മുറ്റത്തെ ഇനിയും പൂക്കാത്ത മാവിൻ ചുവട്ടിലെ കാറ്റേറ്റ് ,എനിക്കുമാത്രമുള്ള പെൺ കിനാക്കളെയും കനവുകളെയും അയവിറക്കി, എന്റെ ഇടവപാതികളെയും ശിശി രങ്ങളെയും കാത്തിരുന്ന് നേരം മുഷിപ്പിക്കുന്ന, തീപോലുരുകിയ മദ്ധ്യാന്ഹങ്ങളെ ഞാന്‍ എങ്ങനെ കവിതകളായി ഗര്‍ഭം ധരിക്കണം. ??

നടക്കുകയാണ്…  കണ്ണെത്താ ദൂരത്തൊളം പരന്നു കിടക്കുന്ന മണല്‍ പരപ്പിലൂടെ…. അലറിയടിക്കുന്ന തിരയുടെ രോദനം കേട്ട്.. കടലിന്‍റെ മാറില്‍ തലചായിക്കാന്‍ തുടങ്ങിയ സൂര്യന്‍ എന്‍റെ നിഴലിന്‍റെ നീളം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു.  എന്നും ഒരേ കാഴ്ച്ചകള്‍ ഒരേ സ്വപ്നങള്‍ …..ഞാന്‍ ഇവിടെ…ഉഷ്ണമൊഴുകുന്ന ഉച്ചകളില്‍ ..  … വരണ്ടു പൊട്ടിയ മനസ്സുമായ്.. വാടിയൊതുങ്ങിയ മുഖവുമായ്.. നിറങ്ങള്‍ തേടിയലഞ്ഞു … ഒരു പൂമ്പാറ്റയാകാന്‍ കൊതിച്ചു…!

Letter to my *almost* husband

6 months ago, I never realized what a fantastic journey we tend to were embarking upon along. I never would have believed that the twenty seven year old boy with a thick hair and black spec would grow into the strong, tireless, and adoring man which will be awaiting me at the altar.

You provide me a reason to create each single day even higher than the last. you’ve got shown me what it means that to measure and love, to allow of my heart absolutely, to get up each morning with the hope of serving to others.

You have breathed life and inspiration into this small piece of the universe, my world, and have helped me to grow into the girl that i’m these days.

I promise to inspire you the way you have always inspired me. I promise to be the simplest friend, the key keeper, the laugher-till-you-cryer that you simply have return to like over these 6 months. you’re my everything and that i can’t wait to call you as my husband.

With Love, Hugs, Kisses… and also the promise of a period of time along..
Anju..

ഓർമ്മകളുടെ പിൻവിളികൾ

ചിലയോർമ്മകളുണ്ട്.. കുട്ടിയുടുപ്പിൽ നിന്ന് പാവാടയിലേക്കും , വാലിട്ടെഴുതിയ കണ്ണിലെ കരിമഷികലകളിൽ നിന്ന് നെറ്റിതടത്തിലെ ചുവപ്പിലേക്കും  കൌമാരത്തിൽ നിന്നു  യവ്വനത്തിലേക്കും വളർന്നെത്തിയ ചിലയോർമ്മകൾ. പോയകാലത്തിന്റെ ഗൂഢവിസ്മയം പോലെ മറ്റു ചില പൊടിതട്ടിയെടുക്കലുകളുമുണ്ട്.   വല്യമ്മച്ചിയുടെ മുറുക്കാൻ പൊതിയിലെ ഇത്തിരി പോന്ന നാരങ്ങമിഠായിയുടെയും കൽക്കണ്ടത്തിന്റെയും നീണ്ട കാത്തിരിപ്പിൽ നിന്ന്  ആളൊഴിഞ്ഞ റെസ്റ്റോറന്റുകളിലെ ആർഭാടത്തിന്റെ  നൊട്ടിനുണയുന്ന മധുരക്കൊതികളിലേക്ക് വളർന്നവ… അമ്മയുടെ മാറിൽ നിന്നകന്നു കടും ചായം പൂശിയ , തൊങ്ങലുകൾ ചാർത്തിയ ജാലകങ്ങളുളള ഒറ്റമുറിയിലേക്ക് നടത്തിയ പരിണാമങ്ങൾ…വയസറിയിച്ചപ്പോൾ കടുംചുവപ്പായും , തേങ്ങി കരഞ്ഞും കാണാമറയത്തോളിപ്പിച്ച ഓർമ്മകൾ. പിന്നെ പാവയിൽ നിന്ന് കുപ്പിവള കിന്നരങ്ങളിലേക്കും പരുപരുത്ത തണ്ടുകളുള്ള റോസാപ്പൂവിതളുകളിലേക്കുമുള്ള  പെണ്‍രഹസ്യങ്ങളുടെ ഗൂഡമായ ഓർമ്മപെടുത്തലുകൾ.. എല്ലാം പല അടരുകളുള്ള ഓർമകൾ…ഓർമിച്ചോർമിച്ച്, ഇടയ്ക്കൊക്കെ ഓർമ തെറ്റിക്കുന്ന ഓർമ്മകൾ. ഇലനിഴലുകൾ വീണുകിടക്കുന്ന ഒരു നാട്ടിടവഴിയിലെ ആത്മസംഘർഷങ്ങളുടെയും സൂചിമുനയുള്ള ഏകാന്തതകളുടെയും പ്രിയരഹസ്യങ്ങൾ..ഇപ്പോഴും തുടരുന്നു ഓർമ്മകളുടെ പിൻവിളികൾ…..പിന്തിരിഞ്ഞുനോട്ടങ്ങൾ..!!