തിരമാലകൾ

എന്റെ കടലിൽ
ദുഖത്തിന്റെ തിരമാലകൾ
ആഞ്ഞടിക്കുന്നു
ചിലപ്പോഴവ പൊട്ടിച്ചിരിച്
നിലവിളിക്കുന്നു
വീട്ടാനാവാത ചില കടങ്ങൾ
അവയെന്നെ ഓര്മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു
ഉള്ളുപൊട്ടുന്ന വേദനയിൽ ,
പ്രാണൻ വിട്ടുപോകുന്നത് പോലെ
കണ്ണീരിന്റെ തിരകൾ
ദുഖത്തിൽ.. മൌനത്തിൽ
കാതിൽ മൊഴിഞ്ഞത്
പറഞ്ഞു തീര്ക്കാനാവാത്ത
കഥകളായിരുന്നു

Published byfrozenink

Miss.Independent...!! Lover of all sparkles and rainbows.. !!